Friday, April 4, 2025

ഗ്ലാമറസ്സായി അനുപമ; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ വൈറല്‍

Must read

- Advertisement -

പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. തുടര്‍ന്ന് അന്യഭാഷ സിനിമകളിലേക്ക് ചേക്കേറിയ താരത്തിന് ശ്രദ്ധേയ കഥാപാത്രങ്ങളും തേടി എത്തിയിരുന്നു. തെലുങ്കില്‍ ഇപ്പോള്‍ തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍.

താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പുതുവര്‍ഷത്തോടനുബന്ധിച്ചാണ് തില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. അനുപമ തന്നെ എക്‌സില്‍ റിലീസ് ചെയ്ത തില്ലു സ്‌ക്വയറിന്റെ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. പോസ്റ്ററില്‍ ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് പ്രധാന ആകര്‍ഷണം.

https://twitter.com/anupamahere/status/1741447562065035459

2022 ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടര്‍ഭാഗമാണ് തില്ലു സ്‌ക്വയര്‍. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുവ താരം സിദ്ദു ജൊന്നാലഗഢ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം മാലിക് റാം ആണ്. ഫെബ്രുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

See also  പ്രേക്ഷക പ്രീതി നേടി നിവിന്‍ പോളി-ഡിജോ ജോസ് ആന്റണി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ; ധ്യാന്‍ ശ്രീനവാസനും മുഖ്യ വേഷത്തില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article