മലയാളികള്‍ക്ക് എല്ലാം പ്രിയങ്കരനായൊരാളാണ് അനൂപ് മേനോന്‍. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. എന്നാല്‍ പിന്നീടങ്ങളോട്ട് നിരവധി സിനിമകളില്‍ നടനായും, സഹനടനായും, തിരക്കഥാകൃത്തായും, സംവിധായകനായും തിളങ്ങി. കാട്ടുചെമ്പകമായിരുന്നു അനൂപ് മേനോന്റെ ആദ്യ സിനിമ. പകല്‍ നക്ഷത്രങ്ങള്‍, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥയും എഴുതിയിട്ടുണ്ട്. കിങ് ഫിഷ്, പത്മ എന്നീ സിനിമകള്‍ സംവിധാനവും ചെയ്തു.
ഒന്‍പതാം വിവാഹവാര്‍ഷികത്തില്‍ കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോന്‍. ഭാര്യ ഷേമയ്ക്കും മകള്‍ ആമിക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് അനൂപ് മേനോന്‍ വിവാഹവാര്‍ഷിക വേളയില്‍ പങ്കുവെച്ചത്.

ചിത്രങ്ങള്‍ക്കൊപ്പം അനൂപ് മേനോന്‍ കുറിച്ചു..
”9 വര്‍ഷം ഞങ്ങള്‍ ഒരു യൂണിറ്റ് എന്ന നിലയില്‍… 18 വര്‍ഷം മികച്ച സുഹൃത്തുക്കളായി… ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു..”

2014 ഡിസംബര്‍ 27നാണ് അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവ് 2006 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ആമി ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ്.

