70-ാം വയസ്സിലും എന്റെ അമ്മ സൂപ്പറാ: ഹൃത്വിക് റോഷൻ

Written by Taniniram Desk

Published on:

അമ്മ പിങ്കി റോഷന്റെ ജന്മദിനത്തിൽ ഹൃത്വിക് റോഷൻ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ജിമ്മിൽ ഉത്സാഹത്തോടെ നൃത്തം ചെയ്യുന്ന പിങ്കി റോഷന്റെ വീഡിയോ അവരറിയാതെ പകർത്തിയിരിക്കുകയാണ് ഹൃത്വിക്. “കയ്യടിക്കൂ,” എന്നാണ് വീഡിയോ ഷെയർ ചെയ്ത് ഹൃത്വിക് കുറിച്ചത്.

ഹൃത്വിക് ജിമ്മിലേക്ക് കയറി ചെല്ലുമ്പോൾ അകത്തുനിന്നു പാട്ട് കേൾക്കാം. ” ഞാൻ ജിമ്മിൽ പ്രവേശിച്ചു. സംഗീതം ഓണാണ്, അതിനർത്ഥം എന്റെ അമ്മ നൃത്തം ചെയ്യുന്നതായിരിക്കണം,” എന്നു പറഞ്ഞുകൊണ്ടാണ് ഹൃത്വിക് ക്യാമറ അമ്മയ്ക്കു നേരെ തിരിക്കുന്നത്. ടെറസ് ഏരിയയിൽ പാട്ട് ആസ്വദിച്ച് ഉത്സാഹത്തോടെ നൃത്തം ചെയ്യുന്ന പിങ്കിയെ വീഡിയോയിൽ കാണാം.

“ചാപ്ലിൻ പറഞ്ഞത് ‘ശരിക്കും ചിരിക്കാനും നിങ്ങളുടെ വേദന സഹിച്ച് കളിക്കാനും പഠിക്കൂ’ എന്നാണ്. അമ്മേ, ഇത് ഞാൻ നിങ്ങളിൽ നിന്ന് പഠിക്കുന്നു. എന്റെ സൂപ്പർമോമിന് 70-ാം ജന്മദിനാശംസകൾ! നിങ്ങളെപ്പോലെ ആരും ഇല്ല! ഇപ്പോൾ ആരംഭിച്ച ഒരു സാഹസികത ഇതാ!! ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എല്ലാവരും വരൂ, കൈയടിക്കൂ,” ഹൃത്വിക് കുറിച്ചു.

See also  സുരേഷ് ഗോപി ചിത്രം വരാഹത്തിൽ ഗൗതം വാസുദേവ് മേനോൻ

Leave a Comment