Monday, May 19, 2025

അമരൻ ഇനി ഒടിടി യിൽ കാണാം ; നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ഉടൻ

Must read

- Advertisement -

ശിവകാർത്തികേയനും സായ് പല്ലവിയും തകർത്തഭിനയിച്ച അമരൻ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തിയേറ്ററുകളിൽ ചിത്രത്തിനു ലഭിക്കുന്ന വമ്പൻ വരവേൽപ്പ് കാരണം ഒടിടി സ്ട്രീമിംഗ് നെറ്റ്ഫ്ളിക്സ് വൈകിപ്പിച്ചിരുന്നു. ചിത്രം എപ്പോൾ ഒടിടിയിൽ എത്തുമെന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണ്.

യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് അമരൻ. ദീപാവലി റിലീസായാണ് അമരൻ തിയേറ്ററുകളിൽ എത്തിയത്. കമൽഹാസൻ്റെ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ പിന്തുണയോടെയാണ് ചിത്രം എത്തിയത്. അന്തരിച്ച മേജർ മുകുന്ദ് വരദരാജൻ്റെ ജീവചരിത്രമാണ് ചിത്രം.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മുകുന്ദായി ശിവകാർത്തികേയൻ എത്തുമ്പോൾ മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസിന്റെ വേഷമാണ് സായ് പല്ലവിയ്ക്ക്. ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ഡിസംബർ 5നാണ് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുക .

See also  മലർ മിസ്സും ജോർജും വീണ്ടും ഒന്നിക്കുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article