Sunday, April 13, 2025

ബോചെയുടെ പുതിയ ആഭരണക്കട ഉദ്ഘാടനം ചെയ്ത് അമലാപോള്‍. പ്രതിഫലം ഹണിറോസിനേക്കാള്‍ കൂടുതലോ ?

Must read

- Advertisement -

ഉദ്‌ഘാടന ചടങ്ങുകളിൽ തിളങ്ങുന്ന നിരവധി താരങ്ങളാണ് മലയാള സിനിമ മേഖലയിൽ ഇപ്പോഴുള്ളത്. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ പ്രശസ്തിയാണ് പലർക്കും ഉദ്‌ഘാടന വേദികളിൽ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയുടെ ഉദ്‌ഘാടനത്തിനായി നടി അമല പോൾ (Amala Paul) എത്തിയിരുന്നു. താരത്തിന്റെ വരവ് സോഷ്യൽ മീഡിയ അതിഗംഭീരമായാണ് ആഘോഷിച്ചത് . ഭർത്താവ് ജഗത്ത് ദേശായിയുടെ ഒപ്പമാണ് അമല പോൾ എത്തിച്ചേർന്നത്. കാസർഗോഡ് വച്ചായിരുന്നു ചടങ്ങ് നടന്നത്. ഈ വിശേഷം അമലയുടെയും ബോബി ചെമ്മണ്ണൂരിന്റെയും പേജുകളിൽ എത്തിച്ചേർന്നു. ഹണി റോസ്, അന്ന രാജൻ, മാളവിക മേനോൻ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങുകളിൽ സജീവമായി നിൽക്കുന്ന അഭിനേതാക്കളാണ്

സിനിമകളുടെ എണ്ണത്തേക്കാൾ എന്തുകൊണ്ടും കൂടുതലാണ് അതിഥികളായി പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ഉദ്‌ഘാടന ചടങ്ങുകൾ. കേരളത്തിനകത്തും പുറത്തും ഇത്തരം പരിപാടികൾ ഇവർക്ക് ലഭിക്കാറുണ്ട്. ഉദ്ഘടന ചടങ്ങുകളുടെ എണ്ണം മാത്രമല്ല, പ്രതിഫലവും നല്ല നിലയിൽ ലഭിക്കുന്ന ഇടങ്ങളിലാണ് താരങ്ങൾ വന്നുചേരുക. കേരളത്തിലും, രാജ്യത്തും രാജ്യത്തെ മറ്റുഭാഗങ്ങളിലും പുറത്തും ഉദ്‌ഘാടനങ്ങൾക്ക് ഏറെ ഡിമാൻഡ് ഉള്ള താരമാണ് ഹണി റോസ്. 2023ൽ ഹണി റോസ് ആന്ധ്ര പ്രദേശിലെ ഓർ മാൾ ഉദ്‌ഘാടനം ചെയ്യാനായി 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ പ്രതിഫലം പറ്റിയിരുന്നു എന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

എന്നാൽ, സിനിമയുടെ കാര്യം പരിശോധിച്ചാൽ, ഹണി റോസിനെക്കാൾ പ്രതിഫലം വാങ്ങുന്ന നടിയാണ് അമല പോൾ. ഒന്ന് മുതൽ രണ്ടു കോടി രൂപ വരെയാണ് അമല പോൾ ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത്. മലയാളത്തിലേക്കാൾ, അന്യഭാഷകളിൽ സിനിമയും ആരാധാകരും കൂടുതലുള്ള താരമാണ് അമല പോൾ. ലൈഫ്സ്റ്റൈലിന്റെ കാര്യത്തിലും അമല പോൾ ഒട്ടും പിന്നിലല്ല. ആഡംബര കാറുകളുടെ കമനീയ ശേഖരം തന്നെയുണ്ട് അമല പോളിന്. കഴിഞ്ഞ ദിവസം നടന്ന ജ്വലറി ഉദ്‌ഘാടനത്തിനു അമല പോൾ ബോബി ചെമ്മണ്ണൂരിന്റെ പക്കൽ നിന്നും ഏറ്റുവാങ്ങിയ ഈ ഡയമണ്ട് മാലയുടെ വിവരവും സോഷ്യൽ മീഡിയയിൽ കാട്ടുതീപോലെ പടർന്നിരുന്നു

See also  സ്റ്റാര്‍ മാജിക് ഷോയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജീവ് വിവാഹിതയായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article