അമലാപോളിന് ആണ്‍കുഞ്ഞ്; കുഞ്ഞുമായി വീട്ടിലെത്തിയ അമലയ്ക്ക് സര്‍പ്രൈസുമായി ഭര്‍ത്താവും

Written by Taniniram

Published on:

ചലച്ചിത്രതാരം അമല പോള്‍ അമ്മയായി. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ഭര്‍ത്താവ് ജഗത്‌ദേശായിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ജൂണ്‍ 11-നായിരുന്നു കുഞ്ഞ് ജനിച്ചത്. ഒരാഴ്ച കഴിഞ്ഞാണ് പുറത്ത് വിട്ടത്. ‘ഇളയ്’ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ‘ഇറ്റ്‌സ് എ ബോയ്, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്’ എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. കുഞ്ഞുമായി അമല വീട്ടിലേക്ക് കടന്നുവരുന്ന രസകരമായ വീഡീയോയും പങ്ക് വച്ചിട്ടുണ്ട്.

കുഞ്ഞ് ഇളയിനെ ചേര്‍ത്ത് പിടിച്ച് വീട്ടിലെത്തിയ അമലയ്ക്ക് സര്‍പ്രൈസ് ഒരുക്കിയാണ് ഭര്‍ത്താവ് സ്വീകരിച്ചത്. വീട് നിറയെ ബലൂണുകളും ടോയ്‌സും കൊണ്ട് അലങ്കരിച്ചിരുന്നു. ഗോവയിലെ ആഡംബര ഹോം സ്‌റ്റേയുടെ സെയില്‍സ് ഹെഡാണ് ജഗദ്. നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ആട് ജീവിതമായിരുന്നു അമലയുടെ റീലീസായ പുതിയ ചിത്രം. ആട് ജീവിതത്തിന്റെ പ്രമോഷനായി നിറവയറുമായി അമലയെത്തിയതും ശ്രദ്ധേയമായിരുന്നു. ഇരുവര്‍ക്കും ആരാധകരും പ്രമുഖതാരങ്ങളും ആശംസകള്‍ നേര്‍ന്നു.

https://www.instagram.com/p/C8Ua6Y9ShLW
See also  നവരാത്രി ആഘോഷിച്ച് ദിലീപും കാവ്യയും

Leave a Comment