പണി സിനിമയുടെ റിവ്യൂ ചെയ്ത ആദർശ് റിപ്പോർട്ടർ ചാനലിലെ മുൻ സ്റ്റാഫ്, കോൺഗ്രസ് സൈബർ പോരാളി

Written by Taniniram

Published on:

നടന്‍ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് സിനിമയെ വിമര്‍ശിച്ചതിന് ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആദര്‍ശ് തന്നെയാണ് ഇതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഓഡിയോ വൈറല്‍ ആയതിന് പിന്നാലെ വിശദീകരണവുമായി ജോജുവും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി സംവിധായനകനും ബിഗ്‌ബോസ് വിജയിമായ അഖില്‍ മാരാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആദര്‍ശ് എല്ലാവരും കരുതന്നതുപോലെ സാധാരണ വിദ്യാര്‍ത്ഥിയല്ലെന്നും മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലില്‍ ജോലിചെയ്തിരുന്ന വ്യക്തിയാണ് കൂടാതെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്തിരുന്നയാളുമെന്നാണ് അഖില്‍ ആരോപിക്കുന്നത്. നേരത്തെയും ഇദ്ദേഹം പല സിനിമകളെയും റിവ്യൂവിന്റെ പേരില്‍ മോശമായി ചിത്രീകരിച്ചിരുന്നു. മാളികപ്പുറം സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പണി എന്ന സിനിമയിലെ സസ്‌പെന്‍സ് റിവ്യൂവെന്ന പേരില്‍ പുറത്ത് പറയുകയായിരുന്നൂവെന്നും അഖില്‍ മാരാര്‍ വീഡിയോയിലൂടെ ആരോപിക്കുന്നു.

See also  സിനിമയെ വിമർശിച്ചയാളോട് ഫോണിൽ തർക്കിച്ച് ജോജു ജോർജ്, ഭീഷണിയെന്ന് റിവ്യൂവർ, സിനിമയുടെ കഥ പുറത്ത് വിട്ടെന്ന് ജോജുവിന്റെ പരാതി

Related News

Related News

Leave a Comment