Friday, February 21, 2025

25 വർഷത്തിന് ശേഷം സൂപ്പർ ഹിറ്റ് ജോഡി വീണ്ടുമെത്തുന്നു; ഗുഡ് ബാഡ് അഗ്ലിയിലൂടെ

Must read

തമിഴ് സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയായിരുന്നു അജിത്തും സിമ്രാനും. ഇരുവരുടെയും കെമിസ്ട്രിക്ക് ഇന്നും ആരാധകരേറെയാണ് . നീണ്ട 25 വർഷത്തിന് ശേഷം അജിത്തും സിമ്രാനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. അജിത് നായകനായെത്തുന്ന ​ഗുഡ് ബാഡ് അഗ്ലിയിലാണ് സിമ്രാനും ഒരു സുപ്രധാന വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും അജിത് ആരാധകർക്കിടയിൽ ഈ വാർത്ത ചർച്ചയായി കഴിഞ്ഞു. മുൻപ് അവൾ വരുവാല (1998), വാലി (1999), ഉന്നൈ കൊട് എന്നൈ തരുവേൻ (2000) എന്നീ ചിത്രങ്ങളിൽ അജിത്തും സിമ്രാനും ഒന്നിച്ചെത്തിയിരുന്നു. ​അവൾ വരുവാല എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് വാലിയിലും ഹിറ്റ് ജോഡികൾ ഒന്നിച്ചെത്തിയത്. ‌‌‌

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയ ആയ സിമ്രാൻ വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് 2014 ലാണ് സിമ്രാൻ അഭിനയ രം​ഗത്തേക്ക് തിരികെ വരുന്നത്. 2023 ൽ പുറത്തിറങ്ങിയ ​ഗുൽമോഹർ ആണ് സിമ്രാന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അതേസമയം ശബ്ദം എന്ന ചിത്രമാണ് സിമ്രാന്റേതായി റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം.

See also  മട്ടന്‍ ബിരിയാണി ഓർഡർ ചെയ്തു; കിട്ടിയത് ബ്രഡും ഒരു ബക്കറ്റ് പുകയു൦; ത്രില്ലടിച്ച് റിമി ടോമി
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article