Wednesday, April 2, 2025

അനിയന്റെ വിവാഹനിശ്ചയത്തിൽ തിളങ്ങി നസ്രിയയും ഫഫയും ; നവീന് വിവാഹപ്രായമായോ എന്ന് ആരാധകർ

Must read

- Advertisement -

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നസ്രിയ നസിം. ടെലിവിഷൻ പ്രോ​ഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് നസ്രിയ ബാലതാരമായി മലയാളസിനിമയിൽ എത്തിയത്. പിന്നീട് മലയാളത്തിലെ പ്രസിദ്ധമായ അവാർഡ് ഷോകളിലും മഞ്ച് സ്റ്റാർ സിം​ഗർ ജൂനിയർ പോലുള്ള റിയാലിറ്റി ഷോകളിലും അവതാരകയായി. ശേഷം മ്യൂസിക്ക് വീഡിയോയിൽ നായികയായി. പിന്നീടാണ് സിനിമയിൽ നായികയായി നസ്രിയ എത്തുന്നത്. നടൻ ഫഹദ് ഫാസിലിനെ വിവാ​ഹം ചെയ്തശേഷം താരം സെലക്ടീവ് ആയാണ് ചിത്രങ്ങൾ തെരെഞ്ഞെടുത്തിരുന്നത് . നാല് വർഷത്തിനുശേഷം നസ്രിയ മലയാളത്തിൽ ചെയ്ത സിനിമ സൂക്ഷ്മദർശിനി വൻ ഹിറ്റായിരുന്നു.

ഇപ്പോഴിതാ നസ്രിയയുടെ സഹോദരൻ നവീന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. നവീനും മലയാളികൾക്ക് സുപരിചിതനാണ്. സിനിമ തന്നെയാണ് ചേച്ചിയെപ്പോെല തന്നെ നവീന്റെയും പ്രവർത്തന മേഖല. സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായ അമ്പിളിയിൽ ഒരു സുപ്രധാന വേഷം നവീൻ ചെയ്തിരുന്നു. കൂടാതെ ഫഹദ് ഫാസിൽ സിനിമ ആവേശത്തിന്റെ പിന്നണിയിൽ നവീൻ പ്രവർത്തിച്ചിരുന്നു. നവീന്റെ വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. തീർത്തും സ്വകാര്യ ചടങ്ങായതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചടങ്ങിൽ തിളങ്ങിയത് നസ്രിയും ഫഹദും തന്നെയാണ്. പേസ്റ്റൽ ​ഗ്രീൻ നിറത്തിൽ തീർത്ത ഹെവി വർക്കുള്ള ചോളിയായിരുന്നു നസ്രിയയുടെ വേഷം. സിംപിൾ മേക്കപ്പിൽ അതീവ സുന്ദരിയായാണ് നസ്രിയ എത്തിയത്. കോഫി ബ്രൗൺ നിറത്തിലുള്ള സിംപിൾ കുർത്തയായിരുന്നു ഫഹദിന്റെ വേഷം.

വരൻ നവീൻ പേസ്റ്റൽ ബ്ലു നിറത്തിലുള്ള ഷേർവാണിയും വധു ലൈലാക്ക് നിറത്തിലുള്ള ഹെവി ലെഹങ്കയുമാണ് അണിഞ്ഞിരുന്നത്. ചടങ്ങ് മുന്നിൽ നിന്ന് നിയന്ത്രിച്ച് നടത്തുന്നത് ഫഹദും നസ്രിയയും തന്നെയാണ്. നവീനുള്ള ഏക അളിയനാണ് ഫഹദ്. അതുകൊണ്ട് തന്നെ കുഞ്ഞളിയന്റെ പ്രധാനപ്പെട്ട ദിവസം മനോഹരമാക്കാൻ ഫഹദും ശ്രമിക്കുന്നുണ്ട്. വധുവിനെ ഡയമണ്ടിൽ തീർത്ത ഹെവി നെക്ലേസ് ചടങ്ങിൽ വെച്ച് നസ്രിയ അണിയിച്ചു.

മുസ്ലീം വിവാഹനിശ്ചയത്തിനുള്ള പതിവ് ചടങ്ങുകളുടെ ഭാ​ഗമായിട്ടാണ് വരന്റെ കുടുംബാം​ഗങ്ങൾ വധുവിന് ആഭരണം സമ്മാനമായി നൽകിയത്. നവീന്റെ വധുവിന്റെ പേര് വിവരങ്ങളൊന്നും താര കുടുംബം പുറത്ത് വിട്ടിട്ടില്ല. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും ഫോട്ടോയും പുറത്ത് വന്നതോടെ നവീന് വിവാഹ​ പ്രായമായോ എന്നുള്ള തരത്തിലാണ് ആരാധകരുടെ കമന്റുകൾ.

നസ്രിയയുടെ അനുജൻ ആയതിനാൽ നവീൻ തീരെ ചെറുപ്പമല്ലേയെന്ന് ചോദിച്ചുള്ള കമന്റുകളുമുണ്ട്. എന്നാൽ നവീന് ഇരുപത്തിയെട്ട് വയസുണ്ട്. നസ്രിയയും നവീനും തമ്മിൽ ഒരു വയസിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഇരുവരും ഒരേ ദിവസത്തിലാണ് ജനിച്ചത്. അതുകൊണ്ട് താര സഹോദരങ്ങൾ പിറന്നാൾ ആഘോഷിക്കുന്നതും ഒരുമിച്ചാണ്. സഹോദരനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ നസ്രിയ സോഷ്യൽ‌മീഡിയയിൽ പങ്കിടാറുണ്ട്.

ഇരുവരും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനാൽ നവീനും നസ്രിയയും ഇരട്ടകളാണെന്ന സംശയം പോലും പ്രേക്ഷകർക്കുണ്ടായിരുന്നു. അഭിനയത്തിൽ മാത്രമല്ല ഡിസൈനിങ്ങിലും കമ്പമുള്ളയാളാണ് നവീൻ.

See also  ബോളിവുഡ് കയ്യടക്കാൻ ഫഹദ് ഫാസിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article