ജനാധിപത്യം കാത്തു സൂക്ഷിക്കാനും നമ്മെ നയിക്കാനും കഴിയുന്ന വ്യക്തിക്കാണ് എന്റെ വോട്ട് : ടോവിനോ

Written by Web Desk2

Published on:

കൊച്ചി : വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്‍ ടോവിനോ തോമസ് (Tovino Thomas). കൂടാതെ തന്റെ വോട്ട് ആര്‍ക്കാണെന്നുമുള്ള നിലപാടും വ്യക്തമാക്കി താരം. എറണാകുളത്ത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകമ്പോഴാണ് തന്റെ നിലപാട് ടോവിനോ വ്യക്തമാക്കിയത്.

ടോവിനോയുടെ വാക്കുകള്‍ ഇങ്ങനെ..

‘വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. അതുകൊണ്ട് തന്നെ വോട്ട് ചെയ്യാതിരിക്കുന്നത് നമ്മെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെയും ബാധിക്കും. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വോട്ടിംഗിലൂടെ സാധ്യമാകുന്നത്.’ ടോവിനോ പറയുന്നു..

ടോവിനോയുടെ വോട്ട് ആര്‍ക്ക്?

‘ജനാധിപത്യം കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന നമ്മെ നയിക്കാന്‍ കഴിയുന്ന വ്യക്തിക്കായിരിക്കും എന്റെ വോട്ട്.’ വോട്ടവകാശം ലഭിച്ച ശേഷം വോട്ട് ചെയ്യാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടെല്ലെന്നും പറഞ്ഞ ടോവിനോ യുവാക്കളടക്കം എല്ലാവരും വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ (Sanjay Kaul) ആയിരുന്നു. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ (Rajiv Kumar) ദേശീയ സമ്മതിദാന സന്ദേശ വീഡോയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ടോവീനോ തോമസ് ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ് ഐക്കണ്‍ കൂടിയാണ് മലയാളികളുടെ പ്രിയ താരം.

Related News

Related News

Leave a Comment