Saturday, April 5, 2025

ധനുഷ് ഏകാധിപതിയോ? ; ശിവകാർത്തികേയന്റെ പഴയ വീഡിയോ വൈറൽ

Must read

- Advertisement -

ധനുഷും നയൻതാരയും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഇപ്പോഴിതാ നയൻതാര പുറത്തു വിട്ട ഒരു കുറിപ്പാണ് ജനശ്രദ്ധ നേടുന്നത് . നയന്‍താര-വിഘ്‌നേശ് വിവാഹ ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്നാണ് നയന്‍താര പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്. ചർച്ചകൾക്ക് ചുടുപിടിക്കുമ്പോൾ ശിവകാർത്തികേയൻ കൊട്ടുക്കാളി ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ധനുഷിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.

ശിവകാര്‍ത്തികേയന്റെ പഴയ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയിൽ ധനുഷിന്റെ പേര് പരാമർശിക്കാതെയാണ് താരം സംസാരിക്കുന്നത്. എന്നാൽ ശിവകാർത്തികേയൻ പറയുന്നത് ധനുഷിനെപ്പറ്റി തന്നെയെന്നാണ് ആരാധകരുടെ കണ്ടെത്തൽ.വീഡിയോയിൽ ശിവകാർത്തികേയൻ പറയുന്നത് ഇങ്ങനെ ” എല്ലാവരും അവരുടെ കൺട്രോളിൽ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന കാലമാണിത് , ഒരാൾ ഇത്ര വളർന്നാൽ മതി ഒരു പരിധിയിലധികം ഉയരത്തിൽ പോകണ്ടായെന്ന് വിചാരിക്കുന്നു”.ഞാൻ ആരോടും തർക്കത്തിന് ഇല്ലന്നും ശിവകർത്തികേയൻ പറയുന്നുണ്ട്.

നമ്മൾ ഒരാളെ വളർത്തിവിട്ടു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്നും ശിവകാർത്തികേയൻ ചോദിക്കുന്നുണ്ട്.ടെലിവിഷനിലൂടെ സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് ശിവകാര്‍ത്തികേയൻ. ധനുഷിന്റെ ഹിറ്റായ 3ലൂടെ ആയിരുന്നു ശിവകാർത്തികേയൻ എന്ന നടനെ ലോകം ആദ്യം അറിയുന്നത്.പിന്നീട് ശിവകാര്‍ത്തികേയനെ തന്നെ നായകനാക്കി താരം എതിര്‍ നീചാല്‍ നിര്‍മിക്കുകയും ചെയ്‍തിരുന്നു. നിലവില്‍ ശിവകാര്‍ത്തികേയനും ധനുഷും അകൽച്ചയിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത് .

നയൻതാരയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് ശിവകാർത്തികേയന്റെ വീഡിയോയും പ്രചരിക്കാൻ തുടങ്ങിയത്. ഒടുവിൽ പുറത്തിറങ്ങിയ അമരനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം . 280 കോടിയലധികം കളക്ഷൻ നേടിക്കൊണ്ട് ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

നയൻ‌താര പോസ്റ്റ് ഇട്ടതിന് പിന്നാലെ ഒട്ടനവധി നടിമാരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത് .പാർവതി തിരുവോത്ത് പോസ്റ്റ് സ്റ്റോറി ആക്കി തന്റെ പിന്തുണ അറിയിച്ചിരുന്നു . സംഭവത്തിൽ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

See also  എംപുരാന്റെ ഷൂട്ടിങ്ങിനിടെയാണ് പീഡന വിവരം അറിഞ്ഞത്; അന്നുതന്നെ അസി. ഡയറക്ടറെ പുറത്താക്കി : പൃഥ്വിരാജ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article