Thursday, April 3, 2025

‘ആടുജീവിതത്തിന് മറ്റൊരു സന്തോഷ വാർത്ത കൂടി..

Must read

- Advertisement -

ബ്ലെസ്സി- പൃഥ്വിരാജ് (Blessy-Prithviraj)കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ആടുജീവിതം(Aadujeevitham). തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഇരട്ടി സന്തോഷം പകർന്നു കൊണ്ട് മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുന്നു. വെറും 25 ദിവസം കൊണ്ട് 150 കോടി ക്ലബ്ബിൽ കയറിക്കുകയാണ് ആടുജീവിതം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

‘ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! എന്ന അടികുറിപ്പോടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ആ​ഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ മലയാള സിനിമയുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആടുജീവിതം. മഞ്ഞുമ്മൽ ബോയ്സ്, 2018 എന്നിവയാണ് മുന്നിലുള്ള സിനിമകൾ.

ബെന്യാമിൻ (Benyamin)രചിച്ച ആടുജീവിതം എന്ന നോവിലിനടിസ്ഥാനമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.

See also  ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ഐശ്വര്യ ലക്ഷ്മി; കുട്ടിക്കാലം മുതലേ കാണുന്നത് ഗുരുവായൂരിലെ വിവാഹങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article