അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; ഫെസ്റ്റിവൽ ഗൈഡ് പ്രകാശനം ചെയ്തു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : സമാന്തര സിനിമാ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ വികേന്ദ്രീകരിക്കപ്പെട്ട ചലച്ചിത്ര മേളകൾക്ക് നിർണ്ണായകമായ പങ്കാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് അഭിപ്രായപ്പെട്ടു. 19-മത് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുന്നോടിയായി മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഗൈഡിന്റെയും ഫെസ്റ്റിവൽ ഷെഡ്യൂളിന്റെയും പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ആസ്വാദകരിലേക്ക് മികച്ച ചിത്രങ്ങൾ എത്തിച്ചേരാൻ ഇവ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡെലിഗേറ്റുകൾക്കായി
നൽകുന്ന ബാഗിൻ്റെ പ്രകാശനം ലക്ഷ്മി ഗ്രൂപ്പ് മാനേജിംഗ് പാർട്‌ണറും വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് ട്രഷററുമായ വി കെ അനിൽകുമാർ ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബ്ബ് അംഗങ്ങൾക്ക് നൽകി നിർവ്വഹിച്ചു. ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ പ്രൊഫ ബിബിൻ തോമസ്, ഫിലിം സൊസൈറ്റി സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ ടി ജി സച്ചിത്ത്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ വെട്ടത്ത്, എം ആർ സനോജ് മാസ്റ്റർ, എം എസ് ദാസൻ, കൊട്ടക ഫിലിം ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

See also  കരുവന്നൂർ : കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു കൈമാറാമെന്ന് ഇ.ഡി

Leave a Comment