Thursday, October 23, 2025

‘അമർ അക്ബർ അന്തോണി’ക്ക് രണ്ടാം ഭാഗം വരുന്നു.

Must read

2015ൽ തിയേറ്ററുകളിലെത്തിയ മലയാളം കോമഡി ത്രില്ലർ അമർ അക്ബർ അന്തോണിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. വലിയ വാണിജ്യ വിജയമായിരുന്നു ചിത്രത്തിന്റെ ആദ്യം ഭാഗം സംവിധാനം ചെയ്തത് നാദിർഷയാണ്. അമർ, അക്ബർ, അന്തോണി എന്നീ കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരാണ് അഭിനയിച്ചത്.

എട്ടു വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിവരം പുറത്തുവിട്ടത് അമർ അക്ബർ അന്തോണിയുടെ സഹ എഴുത്തുകാരൻ കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണനാണ്. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നായിരുന്നു അമർ അക്ബർ അന്തോണിയുടെ തിരക്കഥ രചിച്ചത്.
സംവിധായകൻ ഷാഫിക്കായി ഒരു തിരക്കഥ എഴുതിവരികയായിരുന്നുവെന്നും ഇത് അമർ അക്ബറിന് ചേർന്നതാണെന്ന് പിന്നീട് തോന്നിയെന്നുമാണ് വിഷ്ണു പറഞ്ഞത്. ഷാഫി രണ്ടാം ഭാഗവുമായി മുന്നോട്ട് പോകാൻ അനുമതി നൽകി. നാദിർഷയും ഇതിൽ സന്തോഷമറിയിച്ചതായി വിഷ്ണു പറഞ്ഞു.

ആസിഫ് അലി, ബിന്ദു പണിക്കര്‍, മീനാക്ഷി, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത തുടങ്ങിയവരും ആദ്യ ചിത്രത്തിന്റെ ഭാഗമായിരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article