‘ പൂവ് ‘ ധാക്ക ഫിലിം ഫെസ്റ്റിവലിലേക്ക്

Written by Taniniram1

Published on:

അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന പൂവ് എന്ന ചിത്രം 22-ാ മത് ധാക്ക ഫിലിം ഫെസ്റ്റിവലിലേക്ക്. പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ സ്പിരിച്വൽ വിഭാഗത്തിലാണ് മലയാളത്തിൽ നിന്നുള്ള ‘പൂവ്’ മത്സരിക്കുക. വിശ്വാസവും ആത്മീയതയും മനുഷ്യത്വപരമായ കാഴ്ച്ചയിലൂടെ എന്ന പ്രമേയം അവതരിപ്പിക്കുന്ന സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്. കെ പി എ സി ലീല, മീനാക്ഷി അനൂപ്, മഞ്ജുളൻ, ശ്രുതി വിപിൻ, ശാന്തി റാവു എന്നിവർ മാത്രമാണ് ഈ സിനിമയിലെ അഭിനേതാക്കൾ. ചിത്രത്തിൻറെ ഏഷ്യൻ പ്രീമിയറാണ് ജനുവരി 20 മുതൽ 28 വരെയുള്ള ധാക്ക ഫിലിം ഫെസ്റ്റിവലിൽ നടക്കുന്നത്.

പിങ്ക്സ് വിഷ്യൽ സ്പേസ് നിർമ്മിച്ചിരിക്കുന്ന പൂവിൻറെ തിരക്കഥ രചിച്ചിരിക്കുന്നത് ജോൺസൺ വി.ദേവസി ആണ്. പ്രൊഡ്യൂസർ – ഇ.സന്തോഷ്കുമാർ, പശ്ചാത്തല സംഗീതം – നിനോയ് വർഗീസ്, എഡിറ്റിങ്ങ് – റഷിൻ അഹമ്മദ്, സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ, മേക്കപ്പ് – മീര മാക്സ്, മൃദുല മുരളി, കല – സോണി ആൻ്റണി, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – മനോജ് അരവിന്ദാക്ഷൻ, വി. എഫ്. എക്സ് ക്രിയേറ്റീവ് ഡയർക്റ്റർ – സാജൻ ജോണി, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജയ് പാൽ, പ്രൊഡക്ഷൻ കോർഡിനേറ്റർ – അഷറഫ് തലശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ദിലീപ് ചാമക്കാല, കാസ്റ്റിങ്ങ് – കാസ്റ്റ്മി പെർഫക്റ്റ്, ഫ്രാങ്ക് ഇൻഫിലിംസ്, പരസ്യക്കല – ആൻ്റണി സ്റ്റീഫൻ, കളറിസ്റ്റ് – ഭരണാധിർ, ഫിലിം ഫെസ്റ്റിവൽ കോർഡിനേറ്റർ – ശാലിനി പണിക്കർ, ഡിജിറ്റൽ കണ്ടൻ്റ് മാനേജർ – ബാലു പരമേശ്വർ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ബിജുലാൽ വി.വി, ഫസീൽ സിദ്ദിഖ്, ഏർണെസ്റ്റ് ഫെർണാണ്ടസ്, അസ്സോസിയേറ്റ് ക്യാമറ – മെൽബിൻ കുരിശിങ്കൽ, മഹേഷ് പട്ടണം, ആർട്ട് അസിസ്റ്റൻസ് – ജോബി ലാൽ, ജോണ്ടി പ്രദീപ് എന്നിവരാണ്.

Leave a Comment