വധുവിനെപോലെ രാജകുമാരിയായി അണിഞ്ഞൊരുങ്ങി അനുശ്രീ…

Written by Web Desk1

Updated on:

വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് അനുശ്രീ. അത്തരത്തിൽ അനുശ്രീ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞാരുങ്ങിയാണ് താരം എത്തിയിരിക്കുന്നത്. പേസ്റ്റൽ കളർ സാരിയിൽ ഹെവി ഹാൻഡ് വർക്ക് ബ്ലൗസും എമറൾഡ് വർക്ക് വരുന്ന എത്തനിക് ആഭരണങ്ങുമാണ് അനുശ്രീ ധരിച്ചിരിക്കുന്നത്.

ന്യൂഡ് ഷെയ്ഡ് മേക്കപ്പും സ്ലീക്ക് ബൺ ഹെയർ സ്റ്റെയിലിനുമൊപ്പം മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. കൂടാതെ സാരിക്കൊപ്പം തലയിൽ ക്രിസ്തൃൻ ബ്രൈഡ് ഉപയോഗിക്കുന്ന വെയിലും ധരിച്ച ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

രാജകീയ പ്രൗഡിയോടെ രാജകുമാരിയെപ്പോലെയുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഈ ലുക്ക് സൃഷ്ടിക്കാൻ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം താരം കുറിപ്പിലൂടെ നന്ദിയും അറിയിച്ചു.

ഈ ഗംഭീരവും മനോഹരവുമായ രൂപത്തിനായി ഞങ്ങൾ സൃഷ്ടിച്ച ഫലങ്ങളിൽ ശരിക്കും സന്തോഷമുണ്ട്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനും തുടർനടപടികൾക്കും ശേഷം, രാജകുടുംബത്തിൻ്റെ ഒരു മാന്ത്രിക ലോകത്തേക്ക് എന്നെ ടെലിപോർട്ട് ചെയ്യാൻ ഈ ചിത്രങ്ങൾക്കായി.

ലുക്കും മേക്കപ്പും മുടിയും കൂടാതെ സ്‌റ്റൈലിങ്ങും എല്ലാം ആസൂത്രണം ചെയ്‌ത് സജിത് ആൻഡ് സുജിതാണ്. ഈ അത്ഭുതകരമായ വസ്ത്രം ഞങ്ങൾക്ക് നൽകിയതിന് അലങ്കാർ ബുട്ടീക്കിന് വലിയ നന്ദി. എനിക്ക് ഒരു രാജകുമാരിയെ പോലെ തോന്നി.

ചിത്രങ്ങൾ പകർത്തിയവർക്കും ആഭരണം നൽകിയവർക്കും ഫോട്ടോഷൂട്ടിന് ഇടം നൽകിയവർക്കും നന്ദി പറയാൻ താരം മറന്നില്ല.

സമൂഹമാധ്യമങ്ങളിലെത്തി മണിക്കൂറുകൾക്കകം തന്നെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജകുമാരിയെപ്പോലെ എന്നാണ് നിറയുന്ന കമൻ്‍റുകൾ.

ഇന്നും ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലെ അനുശ്രീയുടെ നായികാ വേഷത്തിന് ഏറെ ആരാധകരുണ്ട്. ഫഹദ് ഫാസിലിന്റെ നായികാ വേഷം ചെയ്താണ് അനുശ്രീ ബിഗ് സ്സീനിൽ ആരംഭം കുറിച്ചത്. 2012ലാണ് ആദ്യ ചിത്രം റിലീസ് ചെയ്തത്.

See also  ഭീമൻ രഘുവിന്റെ വീഡിയോ വൈറൽ

Leave a Comment