തിരുവനന്തപുരം : ഈ വർഷത്തെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒമ്പതും, ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതും.ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിൽ 1,43,557ഉം എയ്ഡഡിൽ 2,55,360ഉം അൺ എയ്ഡഡിൽ 28,188 പേരും പരീക്ഷയെഴുതും. ഗൾഫിൽ 536 കുട്ടികളും, ലക്ഷദ്വീപിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. മാർച്ച് 25നാണ് പരീക്ഷ അവസാനിക്കുക.
Related News