പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്‌മെന്റ് നടത്തും

Written by Taniniram Desk

Published on:

തിരുവനന്തപുരം : പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും അലോട്‌മെന്റും നടത്തും. പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുമാണ് അലോട്‌മെന്റ് നടത്തുക.

2023-24 വര്‍ഷത്തെ സര്‍ക്കാര്‍ / സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനാണ് അലോട്‌മെന്റ് നടത്തുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഉണ്ടാകും.

26 ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ പുതിയതായി കോളേജ് / കോഴ്‌സ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൂടി സമര്‍പ്പിക്കണം.

മുന്‍ അലോട്‌മെന്റുകള്‍ വഴി ഏതെങ്കിലും കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്‌മെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 0471 – 2560364 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക. ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള അലോട്‌മെന്റ് വെബ്‌സൈറ്റില്‍ 27 ന് പ്രസിദ്ധീകരിക്കും.

Leave a Comment