നീറ്റ്- യുജി ; അപേക്ഷ 16 വരെ

Written by Taniniram1

Published on:

ദേശീയമെഡിക്കൽ NATIONAL MEDICAL പ്രവേശനപരീക്ഷ നീറ്റ്- യുജിക്ക് (NEET) ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം മാർച്ച് 16 വരെ നീട്ടി. അന്നു രാത്രി 10.50 വരെ അപേക്ഷിക്കാം; 11.50 വരെ പണമടയ്ക്കാം. പുതിയ ഇൻഫർമേഷൻ ബുള്ളറ്റിനും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ വരുത്തിയിട്ടുള്ള സുപ്രധാന മാറ്റം നീറ്റിൽ 50-ാം ശതമാനം സ്കോറെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാർഹതയുള്ളൂ എന്നാണ്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു 40 ശതമാനം മതി. ജനറൽ, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 45 ശതമാനം, പട്ടിക, പിന്നാക്ക വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 40 ശതമാനമാണ് വേണ്ടത്.

ഈ നിബന്ധന പ്രകാരം വേണ്ടത്ര വിദ്യാർഥികളില്ലെങ്കിൽ, ഏതു വിഭാഗത്തിലെയും മിനിമം ശതമാനം, ആവശ്യാനുസരണം കുറയ്ക്കാം. വിദേശപരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങളും പുതിയ ബുള്ളറ്റിനിലുണ്ട്. ഈ വർഷത്തെ നീറ്റ്-യുജിയിൽ ചില മാറ്റങ്ങൾ വരുത്താൻ നിർദേശമുണ്ടായിരുന്നെങ്കിലും, അവ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. 2023നെ അപേക്ഷിച്ച് സിലബസിലെ നേരിയ മാറ്റങ്ങൾ മാത്രമാണ് പ്രധാനമായുള്ളത്. പുതിയ സിലബസ് പുതുക്കിയ ബുള്ളറ്റിൻ്റെ മൂന്നാം അനുബന്ധത്തിലുണ്ട് തുല്യസ്കോർ നേടുന്നവരുടെ റാങ്ക് വേർപെടുത്തുന്നതിനുള്ള വ്യവസ്‌ഥകളും പരിഷ്കരിച്ചിട്ടുണ്ട്.

Leave a Comment