ബയോ ഇൻഫർമാറ്റിക്സ് രംഗത്തു ഗവേഷണ പരിശീലനവും പോസ്‌റ്റ് ഗ്രാജേറ്റ് /പിഎച്ച്‌ഡി അടക്കമുള്ള പ്രോഗ്രാമുകളും നടത്തിവരുന്ന നല്ല സ്‌ഥാപനമാണു കർണാടക സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഐബിഎബി (IBAB: Institute of Bioinformatics and Applied Biotechnology, Biotech Park, Electronics City, Phase I, Bengaluru-560 100; ഫോൺ 080 28528901; msc@ibab.ac.in; വെബ്: www.ibab.ac.in). ഇവിടെ പഠിച്ചു യോഗ്യത നേടുന്നവരിൽ മിക്കവർക്കും മികച്ച ജോലി ലഭിക്കുന്നു. ഇവിടത്തെ 2 എംഎസ്‌സി പ്രോഗ്രാമുകളിലെ 2024 പ്രവേശനത്തിനു മേയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. ബയോടെക്നോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ് ഇരട്ടസ്പെഷലൈസേഷൻ ബിഗ് ഡേറ്റ ബയോളജി ബഹുവിഷയ പ്രോഗ്രാം. ബയോളജി, മാത്‌സ്, ഡേറ്റ അനലിറ്റിക്സ്, ഐടി എന്നിവയെ യോജിപ്പിക്കുന്ന പാഠ്യക്രമം സയൻസ്, ടെക്നോളജി, അഗ്രികൾചർ, മാത്സ്, സ്‌റ്റാറ്റി സ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, മെഡിസിൻ എന്നീ മേഖലകളിലെ ഏതെങ്കിലും ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും. കോഴ്സ് ദൈർഘ്യം 2 വർഷം വീതം. മേയ് 26ന് ഓൺലൈൻ ടെസ്റ്റ്, ജൂണിൽ ഇന്റർവ്യൂ എന്നിവ നടത്തും. ക്ലാസുകൾ ജൂലൈയിൽ തുടങ്ങും. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.
Related News