ഇരിങ്ങാലക്കുട : പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് എം ഇ എസ് മുകുന്ദപുരം താലൂക്ക് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്റ് മുഹമ്മദ് ഷൈൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടും, വരവ് ചെലവ് കണക്കുകളും സെക്രട്ടറി അബ്ദുൽ നിസാർ അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം സലിം അറക്കൽ, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ എം അബ്ദുൽ ജമാൽ, അയൂബ് കരൂപ്പടന്ന, എം എസ് മുഹമ്മദ് അലി, സി കെ ഷംസുദ്ദീൻ, മജീദ്, അബ്ദുൽ ഹാജി, നസീമ നാസർ എന്നിവർ സംസാരിച്ചു. ട്രഷറർ അബ്ദുൽ സലാം സ്വാഗതവും ജോയിന്റ് സെക്രട്ടറി ബാബു സുരാജ് നന്ദിയും പറഞ്ഞു.