വിദ്യാഭ്യാസനിലവാരം ഉറപ്പാക്കാൻ സ്വകാര്യ സര്‍വകലാശാലകള്‍ നല്ലതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

Written by Taniniram1

Published on:

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിര്‍ദേശത്തെ ന്യായീകരിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു(R Bindhu). ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണ്. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകള്‍ നല്ലതാണ്. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും സ്വകാര്യ സർവകലാശാലകള്‍ അനുവദിക്കുക. പണ്ടത്തെ സമരം അന്നത്തെ കാലത്തിന് അനുസരിച്ചുള്ളതാണ്. പണ്ട് കംപ്യുട്ടറിനെതിരെ സമരം ചെയ്തു, ഇപ്പോള്‍ കംപ്യുട്ടർ മാറ്റിവയ്ക്കാനാകുമോയെന്ന് മന്ത്രി ചോദിച്ചു. വിദേശ സർവകലാശാലകളെ കുറിച്ച്‌ ആലോചിക്കും എന്നാണ് ബജറ്റില്‍ പറഞ്ഞത്. ഇന്നത്തെ കാലത്ത് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. നമ്മുടെ സർവകലാശാലകള്‍ മികച്ചതാണെന്നും മന്ത്രി പറഞ്ഞു.

See also  നീറ്റ് - എംഡിഎസ് പരീക്ഷ തീയതി ആയി

Leave a Comment