സിയുഇടി – പിജി പരീക്ഷയ്ക്ക് ഇത്തവണ 4.62 ലക്ഷം പേര്‍; കേരളം മൂന്നാം സ്ഥാനത്ത്

Written by Web Desk2

Published on:

ന്യൂഡല്‍ഹി : സിയുഇടി-പിജി (CUET – PG) പരീക്ഷക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത്തവണ കൂടുതല്‍ അപേക്ഷ. വിവിധ കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് 4,62,580 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4,58,774 ആയിരുന്നു. 3806 പേരുടെ വര്‍ദ്ധന.

രജിസ്‌ട്രേഷനില്‍ ഒന്നാം സ്ഥാനത്ത് യുപിയാണ്. 88,065 പേരാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും (Delhi) (87,371 പേര്‍). മൂന്നാം സ്ഥാനത്താണ് കേരളം. 30,394 പേരാണ് കേരളത്തില്‍ (Kerala) നിന്ന് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് 11 തുടങ്ങുന്ന പരീക്ഷ 28 ന് അവസാനിക്കും.

Leave a Comment