ഇരിങ്ങാലക്കുട : നിർമ്മിത ബുദ്ധിയുടെ സാങ്കേതികത്വം ഇന്ന് വ്യാപകമായി കൊണ്ടിരിക്കെ ക്രൈസ്റ്റ് കോളെജ് ഓഫ് എൻജിനീയറിങ് സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. ഇവോൾവ് റോബോട്ടിക്‌സ് സി ഇ ഒ സജീഷ് കൃഷ്ണ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഹ്യൂമനോയിഡ് റോബോട്ട്, ഡാൻസിംഗ് റോബോട്ട്, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത റോബോട്ടുകൾ എന്നിവയുടെ പിന്നിലെ സാങ്കേതികവിദ്യകളെ പറ്റിയാണ് ശില്പശാല സംഘടിപ്പിച്ചത്. അസിസ്റ്റന്റ് പ്രൊഫസർ അനിറ്റ ആന്റണി, വിദ്യാർത്ഥികളായ ഡാനിയേൽ ജോസഫ്, ജോസഫ് തോമസ് എന്നിവർ നേതൃത്വം നൽകി. നൂറിലേറെ വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.
Related News