ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലേക്കും മാലിന്യശേഖരണത്തിന്റെ ഭാഗമായി കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി നടപ്പിലാക്കി. എല്ലാ വിദ്യാലയങ്ങളിലും പ്ലാസ്റ്റിക്കും പേപ്പറുകളും വേർതിരിച്ച് ശേഖരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമായാണ് സ്‌കൂളുകളിലേക്ക് കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ “ഇടാൻ ഒരു ഇടം” എന്ന പേരിൽ പഞ്ചായത്തിന്റെ 20 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ശുചിത്വ സെമിനാറുകൾക്ക് സ്‌കൂളുകളിൽ തുടക്കം കുറിച്ചു. സ്കൂൾ പാർലമെൻ്റിൽ ഉയർന്നു വന്ന കുട്ടികളുടെ ആവശ്യങ്ങളിൽ ഒന്നായിരുന്നു മാലിന്യശേഖരണവും ശുചിത്വ സെമിനാറും എന്ന ആശയം. ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. പഞ്ചായത്തംഗം നിജി വാർഡ് അംഗം നിഖിത അനൂപ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മിനി സംസാരിച്ചു. തുവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നിവ് ഹരിത സഹായസംഘത്തിന്റെ നേതൃത്വത്തിൽ “ഇടാൻ ഒരിടം” ശുചിത്വ സെമിനാറും നടന്നു. വത്സൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അനിൽ കുമാർ പങ്കെടുത്തു.
കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയും, “ഇടാൻ ഒരു ഇടം” ശുചിത്വ സെമിനാറും

- Advertisement -