ടൈപ് 1 പ്രമേഹ ബാധിതരായ വിദ്യാർഥികൾക്കു സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ പഴങ്ങളും ചോക്കലേറ്റും പരീക്ഷാഹാളിൽ കരുതാം. റജിസ്ട്രേഷൻ സമയത്ത് രോഗവിവരം വ്യക്തമാക്കിയവർക്കാണ് അവസരം. ഈമാസം 15ന് ആണ് പരീക്ഷ തുടങ്ങുന്നത്. രോഗവുമായി ബന്ധപ്പെട്ട ചില രേഖകൾ വെബ്സൈറ്റിലുടെ സമർപ്പിക്കണം. പഴങ്ങൾ, സാൻവിച്ച് പോലുള്ള ലഘുഭക്ഷണസാധനങ്ങൾ, ഡോക്ടർമാർ നിർദേശിച്ചിരിക്കുന്ന മരുന്ന്, വെള്ളം, ഗ്ലൂക്കോമീറ്റർ, ഇൻസുലിൻ എന്നിവയും കൈവശം കരുതാം. സുതാര്യമായ ബോക്സിലായിരിക്കണം. ഈ വിദ്യാർഥികൾ പരീക്ഷയ്ക്കു 45 മിനിറ്റ് മുൻപ് ഹാളിൽ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
സിബിഎസ്ഇ പരീക്ഷ: പ്രമേഹബാധിതർക്ക് പഴം, ചോക്കലേറ്റ് കരുതാം
- Advertisement -


