- Advertisement -
ഇരിങ്ങാലക്കുട : മാധ്യമ രംഗത്ത് വീഡിയോഗ്രാഫി ഫോട്ടോഗ്രാഫിക്ക് കൂടുതൽ പ്രാധാന്യം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ മാധ്യമ വിദ്യാർത്ഥികൾക്കായി പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള ക്ലാസ് നടത്തി. ക്യാമറകളുടെ വിവിധതരം സാങ്കേതികവശങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ മാധ്യമപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ‘ക്യാപ്ച്ചർ ക്രോണിക്കിൾ’ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ശിൽപ്പശാല സംഘടിപ്പിച്ചത്. യുകെയിലെ ഫെമ്മേ ഗൈഡ് ഇവന്റ്സിലെ പ്രധാന ഫോട്ടോഗ്രാഫറായ സേതു പാർവ്വതി ക്ലാസ്സ് നയിച്ചു. ചടങ്ങിൽ സി ജെ രേഖ, കെ ദിൽറുബ എന്നിവർ പ്രസംഗിച്ചു.