ശുദ്ധജല ലഭ്യത: ഇന്നവേറ്റീവ് പ്രോജക്ടിന് പട്ടിക്കാട് ഗവ. സ്കൂൾ ഒന്നാം സ്ഥാനത്ത്

Written by Taniniram1

Published on:

തൃശൂർ. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ഇന്നവേറ്റീവ് പ്രൊജക്ട് അവതരണത്തിൽ
സെക്കൻഡറി വിഭാഗത്തൽ പട്ടിക്കാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങളുടെ ശുദ്ധജല
ലഭ്യതയെക്കുറിച്ചുള്ള പഠനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ഇതേ തുടർന്ന് സംസ്ഥാന തലത്തിലേക്ക് പ്രൊജക്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി തൃശൂർ രാമവർമ്മപുരം ഡയറ്റിലാണ് പ്രോജക്ട് അവതരണം നടന്നത്.

ഒല്ലൂക്കര ബിആർസിയിൽ നിന്നും ഒന്നാം സ്ഥാനം നേടിയതിനെ തുടർന്നാണ് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർഥികളായ കെ.എൽ അനൈന, മുഹമ്മദ് അർഫദ് എന്നിവർ നടത്തിയ പഠനത്തിനും പ്രൊജക്ട് അവതരണത്തിനും ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്ര അധ്യാപിക എം രേണുകയാണ് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ കെ.എം ഏലിയാസ്, ഹെഡ്മിസ്ട്രസ്‌ ‌വി.കെ ഷൈലജ, എസ് എസ് ജി കൺവീനർ പി.വി സുദേവൻ, എപിടിഎ പ്രസിഡന്റ് സുനിത എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

See also  ഹരിത ഹോൾസെയിൽ നഴ്സറി തുടങ്ങി

Leave a Comment