Tuesday, May 20, 2025

ക്രിസ്മസ് ദിനത്തിലും മാനവീയം വീഥിയില്‍ സംഘര്‍ഷം; യുവാക്കളും പോലീസും ഏറ്റുമുട്ടി

Must read

- Advertisement -

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയ യുവാക്കളും പൊലീസും മാനവീയം വീഥിയില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എഎസ്‌ഐ അടക്കമുള്ളര്‍ക്ക് പരിക്കറ്റു. ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മ്യൂസിയം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

പലപ്പോഴായി മാനവീയം വീഥിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. നൈറ്റ് ലൈഫ് ആരംഭിച്ചത് മുതലാണ് ഈ പ്രശ്‌നങ്ങളെല്ലാം തുടങ്ങിയത്. ഏറ്റുമുട്ടലുകള്‍ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാകില്ല. നിസ്സാര കാര്യങ്ങള്‍ക്ക് ലഹരിയുടെ പിടിയില്‍ പലരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ഏറ്റമുട്ടലുകള്‍ വര്‍ദ്ധിച്ചതോടെ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിരുന്നു. അതിനായി പതിനൊന്നിന് ശേഷം എല്ലാവരെയും ഒഴിപ്പിക്കാനും തീരുമാനിച്ചിരുന്നു.

പക്ഷെ മാനവീയത്തിലെ കലാകാരന്മാരുടെ കൂട്ടായ്മ നഗരസഭക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മേയര്‍ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളില്‍ ഇളവും അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഇളവുകളാണ് വീണ്ടും പൊലീസ് തലവേദനയായി മാറിയത്.

See also  ദളിത് ബന്ധു എൻ കെ ജോസ് വിടവാങ്ങി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article