Friday, April 4, 2025

ഇൻസ്റ്റഗ്രാം സൗഹൃദം; 17കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു

Must read

- Advertisement -

പത്തനംതിട്ട : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ (young man has been arrested for sexually assaulting 17-year-old girl). മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവുമായുള്ള സൗഹൃദവും പീഡനവിവരവും പുറത്തറിയുന്നത്. കൊല്ലം കടക്കൽ സ്വദേശി അനീഷിനെയാണ് റാന്നി പോലീസ് തിരുവനന്തപുരത്ത് നിന്നും പിടികൂടിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് വിധേയമാക്കുകയും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്ലസ് ടു കഴിഞ്ഞതിനു ശേഷം പത്തനംതിട്ടയിലെ തന്നെ ഒരു സ്ഥാപനത്തിൽ ഉപരിപഠനം നടത്തിവരികയായിരുന്നു പെൺകുട്ടി. ഏതാനും ദിവസങ്ങൾക്ക് മുൻപ് എറണാകുളത്തു ജോലി ലഭിച്ച് അവിടേക്ക് പോകുകയാണെന്നു കത്തെഴുതി പെൺകുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടി ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങൾ പിതാവിന്റെ ഫോണിലാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഫോൺ പരിശോധിച്ചപ്പോഴാണ് അനീഷുമായുള്ള ബന്ധം കണ്ടെത്തിയത്. മൂന്ന് വർഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നെന്നാണ് പോലീസ് പറയുന്നത്. പഠനത്തിനായി വീട്ടിൽ നിന്ന് പത്തനംതിട്ടയിൽ എത്തിയ പെൺകുട്ടിയെ നഗരത്തിലെ ലോഡ്ജിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായും മൊഴിയുണ്ട്. അതേസമയം പെൺകുട്ടി തന്റെ കൂടെ ഇല്ലെന്നായിരുന്നു അനീഷിന്റെ ആദ്യമൊഴി. ഇതിനുപിന്നാലെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഇയാൾ തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് ബസ് കയറ്റിവിട്ടു. നാട്ടിൽ ബസ് ഇറങ്ങിയതിനു പിന്നാലെ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുക്കയായിരുന്നു. തുടർന്ന് മൊഴിയെടുത്തതോടെയാണ് പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്.

See also  വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാന്‍ മറന്നു, ഭാര്യ ഭര്‍ത്താവിനെ കുത്തിപരിക്കേല്‍പ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article