വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റില്‍

Written by Taniniram

Published on:

പത്തനംതിട്ട : വിവാഹം കഴിക്കാത്തതിന്റെ വിരോധത്തില്‍ കാമുകന്റെ വീടിനും വാഹനത്തിനും യുവതിയും സുഹൃത്ത് തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീട് തീവെച്ച സുനിത, സതീഷ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വിവാഹിതനായ രാജ്കുമാറും സുനിതയും വളരെക്കാലമായി അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലി രാജ്കുമാറും ഭാര്യയും നിരന്തരം വഴക്കായിരുന്നു. പിന്നീട് ഭാര്യ രാജ്കുമാറിനെ ഉപേക്ഷിച്ചുപോയി. എന്നാല്‍ ഒറ്റയ്ക്കായിട്ടും രാജ്കുമാര്‍ സുനിതയെ ജീവിതപങ്കാളിയാക്കിയില്ല. ഇതിന്റെ വിരോധത്തില്‍ സുഹൃത്തുമായെത്തി രാജ്കുമാറിന്റെ വീടും ബൈക്കും മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. നാട്ടുകാരും പോലീസുമെത്തിയാണ് തീയണച്ചത്. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കാന്‍ രാജ്കുമാര്‍ വിസമ്മതിച്ചെങ്കിലും പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

See also  കൊച്ചിയിലെ ഹോട്ടലിൽ സ്വർണചാള? ഒരു മത്തിവറുത്തതിന് 4060 രൂപ ….

Related News

Related News

Leave a Comment