ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച് ഭര്‍ത്താവ് ; യുവതി മനംനൊന്ത് ആത്മഹത്യ ചെയ്തു; വിവാഹമോചനം നേടിയ ശേഷവും ലൈംഗിക പീഡനം

Written by Taniniram

Published on:

തിരുവനന്തപുരം: ഭര്‍ത്താവ് നഗ്ന ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് ഞെട്ടിക്കുന്ന സംഭവം. പീഡനം സഹിക്കാനാവാതെ ഇരുവരും വിവാഹമോചനം നേടിയിരുന്നു. വിവാഹ മോചനം നേടിയതിന് പിന്നാലെ മുന്‍ ഭര്‍ത്താവ് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് ഇവ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്ത യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇവര്‍ വിവാഹ മോചിതയായത്.

മുന്‍ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ഇയാള്‍ മകള്‍ക്കെതിരെയും ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്. ഇതില്‍ പോലീസ് പോക്സോ കേസും പ്രതിക്കെതിരെ എടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

See also  യമനിൽ വധശിക്ഷ കാത്ത് നിൽക്കുന്ന നിമിഷപ്രിയയുടെ മോചനം വഴിമുട്ടുന്നു…

Related News

Related News

Leave a Comment