ഇരിങ്ങാലക്കുട: മുരിയാട് (Muriyadu)കള്ളുഷാപ്പിൽ വെച്ച് ജീവനക്കാരനെ പിസ്റ്റൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഇരിഞ്ഞാലക്കുട(Irinjalakuda) സ്റ്റേഷൻ റൗഡി കൂടിയായ വടിവാൾ വിപിനെ(Vipin) (46 വയസ്സ്) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേ പ്രകാരം ആളൂർ ISHO മുഹമ്മദ് ബഷീർ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് കേസ്സിന് ആസ്പദമായ സംഭവം. മുരിയാട് ഷാപ്പിൽ മദ്യപിക്കാനെത്തിയ പ്രതി ജീവനക്കാരനുമായ വാക്കുതർക്കത്തിലേർപ്പെട്ട് ആക്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, വധശ്രമം കേസുകൾ അടക്കം ഇരുപത്താറോളം ക്രിമിനൽ കേസ്സുകളുണ്ട്.
പ്രതിയുടെ പക്കൽ നിന്നും നാലു റൗണ്ട് അടക്കം പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിസ്റ്റളിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇയാൾ ഏതുനിമിഷവും അക്രമണകാരിയാകുന്ന പ്രകൃതക്കാരനും മദ്യത്തിനും മയക്കുമരുന്നിനും അടിമയുമാണ് ‘ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞി മോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്. ഇൻസ്പെക്ടർ മുഹമ്മദ് ബഷീർ ASI ധനലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.ബി.സതീഷ്, ഇ.എസ്.ജീവൻ, ഷാൻമോൻ, സിവിൽ പോലീസ് ഓഫീസർമാരായ എ.വി സവീഷ്, അനീഷ്, ബിലഹരി, മധു സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.മാരായ പി.സി.സുനിൽ, ടി.ആർ.ബാബു , ഒഎച്ച്.ബിജു, എ.എസ്.ഐ.ലീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.