മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം…

Written by Taniniram Desk

Published on:

പാലക്കാട്: പാലക്കാട് നടുപ്പുണിയില്‍ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമണമുണ്ടായത്.

സംഭവത്തില്‍ വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 5:30 നാണ് അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു.

മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണം ചെയ്തത്. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment