മോഷ്ടിക്കാന്‍ കയറിയ കളളന്‍ എസിയിട്ട് ഉറങ്ങി ; പോലീസെത്തി അറസ്റ്റ് ചെയ്തു

Written by Taniniram

Published on:

ഉത്തര്‍പ്രദേശില്‍ അത്യുഷ്ണം തുടരുന്നതിനിടെ വീട്ടില്‍ കയറി മോഷ്ടിക്കുന്നതിനിടെ മുറിയില്‍ പ്രവര്‍ത്തിക്കുന്ന എസിയില്‍ നിന്ന് തണുത്ത കാറ്റ് വീശിയപ്പോള്‍ മോഷണം മറന്നുപോയി. പിന്നീട് ഉറങ്ങിപ്പോകുകയായിരുന്നു. ഇന്ദിരാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സെക്ടര്‍ -20 ലാണ് സംഭവം.
ആളൊഴിഞ്ഞത് വീട് കണ്ടാണ് മോഷ്ടാവ് അകത്ത് കടന്നത്. ഡോ. സുനില്‍ പാണ്ഡെ എന്നയാളുടെ വീടായിരുന്നു. വാരാണസിയില്‍ ജോലിചെയ്യുന്നു ഇദ്ദേഹത്തിന്റെ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ സമയം മോഷണത്തിനായി വീടിന്റെ മുന്‍വശത്തെ ഗേറ്റ് തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അകത്ത് കയറിയ ഉടന്‍ ഡ്രോയിംഗ് റൂമിലെത്തി എസി ഓണാക്കി നിലത്ത് സുഖമായി കിടന്ന് ഉറങ്ങുകയായിരുന്നു.
ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട അയല്‍വാസികള്‍ വീടിന്റെ ഉടമ ഡോ.സുനിലിനെ വിളിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി കളളനെ അറസ്റ്റ് ചെയ്തു.

See also  പീഡന കേസിൽ പ്രതിക്ക് 38 വർഷം കഠിനതടവും പിഴയും

Leave a Comment