Saturday, April 5, 2025

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി

Must read

- Advertisement -

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട വേളൂക്കര പഞ്ചായത്ത് നടവരമ്പ് ഡോക്ടർപടി സ്വദേശി ചെമ്പരത്ത് വീട്ടിൽ സലോഷിനെ (29) കാപ്പ ചുമത്തി നാടു കടത്തി.രണ്ടു വധശ്രമ കേസുകൾ, തട്ടിക്കൊണ്ടു പോകൽ തുടങ്ങി ആറോളം കേസുകളിൽ പ്രതിയാണ് സലോഷ്.നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വന്നതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗമാണ് സലോഷിനെ ആറു മാസത്തേക്ക് നാടു കടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കെ ഗോപി, സബ് ഇൻസ്പെക്ടർ എം എസ് ഷാജൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ വിജയകുമാർ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ഈ ഉത്തരവു ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവു ശിക്ഷ ലഭിക്കുന്നതാണ്.

See also  മാലിന്യ സംസ്കരണത്തിൽ കേരളം ഇനിയും മുന്നേറണം; മന്ത്രി എം.ബി രാജേഷ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article