ബീച്ചില്‍ ഗുണ്ടാ വിളയാട്ടം; മത്സ്യത്തൊഴിലാളികളുടെ ബസ് അടിച്ചു തകര്‍ത്തു

Written by Web Desk2

Published on:

തൃശൂര്‍ : ഗുണ്ടാ വിളയാട്ടത്തില്‍ മുങ്ങി തൃശൂര്‍ കയ്പമംഗലം ബീച്ച് (Thrissur Kaipamangalam Beach). ഇന്നലെ രാത്രിയിലാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ബൈക്കിലെത്തിയ സംഘമെന്നാണ് റിപ്പോര്‍ട്ട്.

ആക്രമികള്‍ കയ്പമംഗലം ബീച്ച് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബസ് അടിച്ചു തകര്‍ത്തു. ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിന്റെ ബസാണ് അടിച്ചു തകര്‍ത്തത്.

വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. റോഡില്‍ ഇരിക്കുകയായിരുന്ന സന്തോഷ് എന്നയാളെയും അക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ് വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം കിഴക്കെടത്ത് ജയശാഖന്റെ വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

See also  സെന്റ്.ജോസഫ്സ് കോളേജ് സ്റ്റുഡന്റ് ഓഫ് ദി ഇയർ ആയി അക്ഷര ബാലകൃഷ്ണനെ തെരഞ്ഞെടുത്തു

Related News

Related News

Leave a Comment