Thursday, May 22, 2025

കരുവന്നൂർ പുഴയിൽ ചാടി മരിച്ച അവിട്ടത്തൂർ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

Must read

- Advertisement -

ഇരിങ്ങാലക്കുട : കരുവന്നൂർ(Karuvannur) പുഴയിൽ ചാടി മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തി . അവിട്ടത്തൂർ നോബിൾ റോഡിൽ കൊടിയിൽ ജോയിയുടെ ഭാര്യ ഷീബ (48 വയസ്സ് ) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഇത് വഴി വന്ന ബൈക്ക് യാത്രക്കാരനാണ് ഇവർ പുഴയിൽ ചാടുന്നതായി കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്കൂബാ ടീമും നാട്ടുകാരും ചേർന്ന നടന്ന തിരച്ചിലിനൊടുവിൽ മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ബാഗും ചെരിപ്പുകളും പാലത്തിൻ്റെ കൈവരിയിൽ നിന്നും കണ്ടെത്തിയിരുന്നു. ബാഗിൽ നിന്നും ലഭിച്ച ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ഭർത്താവ് ജോയിയോടൊപ്പം വീട്ടിൽ വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു. അഞ്ജലി, അഖിൽ എന്നിവർ മക്കളാണ്. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. വേളൂക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു.

See also  കൊലപാതകങ്ങള്‍ 10.30നും നാലുമണിക്കും ഇടയില്‍, അഫാനെ പ്രേരിപ്പിച്ചത് പണം നല്‍കാത്തതിലുള്ള വൈരാഗ്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article