തിരുവനന്തപുരം : ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. കോവളം (Kovalam) വാഴമുട്ടം തുപ്പനത്ത്കാവിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയാണ് കുത്തിതുറന്ന് പണം മോഷ്ടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇത് തടയാന്‍ ശ്രമിച്ച പ്രദേശവാസിയായ വയോധികനെയും ആക്രമിച്ചു.
പ്രതിയെ തിരുവല്ലം പോലീസ് പിടികൂടി. മണക്കാട് കമലേശ്വരം സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന അഭിഷേകാണ് പിടിയിലായത്. സമീപവാസിയുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മറ്റൊരു കേസിലെ തുടര്‍നടപടികള്‍ക്കായി പ്രദേശത്ത് എത്തിയതായിരുന്നു തിരുവല്ല പൊലീസ്. എസ് എച്ച് ഒ ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.