കുപ്രസിദ്ധൻ പോലീസ് വലയിൽ

Written by Taniniram Desk

Published on:

തിരുവനന്തപുരത്ത് ബൈക്ക് മോഷണത്തിൽ കുപ്രസിദ്ധനായ ആലമുക്ക് പൂവച്ചൽ സ്വദേശി അനന്തു(Ananthu) (20 ) പോലീസ് പിടിയിൽ. തിരുവനന്തപുരത്തു നിന്നും ബൈക് മോഷണം നടത്തിയ ശേഷം തമിഴ്നാട് കൊണ്ട് പോയി വിൽക്കുന്നതാണ് ഇയാളുടെ രീതി. അടുത്തിടെ ശ്രീകണ്ഠേശ്വരം സ്വദേശിയുടെ ഹോണ്ട ആക്ടീവ(Honda activa)പ്രതി മോഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.

വഞ്ചിയൂർ പോലീസ് സ്റ്റേഷൻ SHO രാജേഷ് T യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Sl വിമൽ രംഗനാഥ്, SI ഷിഹാസ് ,SCPO ജോസ്, CPO സുബിൻ പ്രസാദ് എന്നിവരാണ് സംഘത്തിൽ ഉൾപ്പെടുന്നത് .

Related News

Related News

Leave a Comment