പോ​ക്സോ: 73കാ​ര​ന് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും.

Written by Taniniram Desk

Published on:

ഇരിങ്ങാലക്കുട: ഏഴ് വയസ്സുകാരിക്കെതിരെ ലൈം​ഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ കല്ലൂർ ചെറുവൽമാരാശ്ശേരി വീട്ടിൽ ​ഗം​ഗാധരന് (73) അഞ്ചുവർഷം കഠിനതടവും 20000 രൂപയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അതിവേ​ഗ സ്പെഷൽ കോടതി ജഡ്ജ് സിആർ രവിചന്ദ്രനാണ് ശിക്ഷ വിധിച്ചത്.

പിഴയടയ്ക്കാതിരുന്നാൽ രണ്ടുമാസം വെറും തടവും അനുഭവിക്കണം. പിഴ സംഖ്യ ഈടാക്കിയാൽ അത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു. പ്രതിയെ റിമാൻഡ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. പുതുക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന എസ്പി സുധീരനാണ് കോസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

See also  കറുത്ത നിറം; 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി

Related News

Related News

Leave a Comment