- Advertisement -
10 വയസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 10 വർഷം തടവും നാൽപതിനായിരം രൂപ പിഴയും. കടപ്പുറം ഇരട്ടപ്പുഴ ആലുങ്ങൽ വീട്ടിൽ ഷിബുവിനെ (ശംഭു) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. കുട്ടി വീടിന്റെ സമീപത്തെ ക്ലബ്ബിൽ കൂട്ടുകാരുമൊത്ത് കളിക്കാൻ പോയപ്പോഴാണ് പ്രതി ലൈംഗീക അതിക്രമം നടത്തിയത്.