- Advertisement -
പത്തനംതിട്ട : പെരുനാട് പീഡന കേസില്‍ (Sexual Assault) പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പതിനെഞ്ചാം പ്രതിയായ പെരുനാട് മുക്കം സ്വദേശി വിഷ്ണു ലാലിന്റെ (24) മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് തള്ളിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ലൈംഗിക പീഡനം നടത്തിയെന്നതാണ് പ്രതിക്കെതിരെയുള്ള കേസ്. വിവിധ സമയങ്ങളില്‍ ഇരുപതോളം പേര്‍ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു.
16 പേര്‍ അറസ്റ്റിലായ കേസില്‍ 19 പേരെയാണ് പ്രതി ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് പേര്‍ ഒളിവിലാണ്.