തിരുവനന്തപുരത്ത് നവജാതശിശു മരിച്ച നിലയില്‍…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ നവജാതശിശു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിക്ക് നില്‍ക്കാതെ മടങ്ങിയിരുന്നു. സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടത്. അമ്മയേയും കുഞ്ഞിനേയും എസ് എ ടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന്
കഴക്കൂട്ടം പൊലീസ് കേസെടുത്തു.

See also  ശ്രുതിയുടെ മരണം; അന്വേഷണം കടുപ്പിച്ച് പൊലീസ്, മാതാപിതാക്കളുടെ മൊഴിയെടുക്കും…

Leave a Comment