ഇടുക്കി : ഏഴ് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂള്‍ സിറ്റി പുത്തൻപുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. അഞ്ച് മാസം മുൻപാണ് ഡീനുവിന്റെ ഭര്‍ത്താവ് ലൂയിസ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയില്‍ കണ്ടെത്തിയ ബന്ധുക്കള്‍ ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. ഡീനുവിനും ഭര്‍ത്താവ് ലൂയിസിനും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
Written by Taniniram1
Published on: