തമാശയ്ക്ക് ബാഗിൽ ബോംബാണെന്ന് പറഞ്ഞ ആൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ…

Written by Web Desk1

Published on:

കൊച്ചി (Kochi) : തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയതിനാണ് പ്രശാന്ത് പിടിയിലായത്. ലഗേജിൽ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന് പ്രശാന്ത് വിശദീകരണം നൽകിയത്. ബോംബ് ഭീഷണിയെ തുടർന്ന് വിമാനം രണ്ട് മണക്കൂർ വൈകുകയും ചെയ്തു.

ബാ​ഗിലെന്താണെന്ന് സുരക്ഷാ ഉ​ദ്യോ​ഗസ്ഥർ ചോദിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ബാ​ഗിൽ ബോംബാണെന്ന് പറഞ്ഞതെന്നാണ് പ്രശാന്ത് പറയുന്നത്. ബാ​ഗിൽ ബോംബാണെന്ന് ആവർത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 നാണ് പുറപ്പെട്ടത്. തായ് എയർലൈൻസിൽ തായ്‌ലാൻഡിലേക്ക് പോകാനെത്തിയതായിരുന്നു പ്രശാന്ത്. മൂന്ന് മാസത്തിനിടയിൽ വ്യാജ ബോംബ് ഭീഷണിയിൽ മൂന്ന് പേരാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന് അറസ്റ്റിലായത്.

See also  രാമേശ്വരം കഫെ സ്ഫോടനം; കഫേയുടെ സമീപത്തു ബാഗ് വച്ചു, ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി, ദൃശ്യങ്ങൾ പുറത്ത്

Related News

Related News

Leave a Comment