ഭാര്യയെ ശല്യം ചെയ്ത വിരോധത്തില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷാണ് മരിച്ചത്. കേസില്‍ പ്രതിയായ സനല്‍ കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രതി റിമാന്‍ഡിലാണ്.
കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും അതിനാലാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും സനല്‍ പൊലീസിനോട് പറഞ്ഞു. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയ സനല്‍ ബക്കറ്റില്‍ കൊണ്ടു വന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാല്‍ പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്ത് പ്രതി പന്തത്തില്‍ തീകൊളുത്തി എറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കലേഷിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പോഴേക്കും 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.