Tuesday, May 20, 2025

ചന്ദന കടത്ത് : മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

Must read

- Advertisement -

ഇടുക്കി: നൂറ് കിലോയോളം ചന്ദനവുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. അടിമാലിയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് പ്രതികളെ പിടികൂടിയത്. റിയാസ് പി മുഹമ്മദ്, മുബഷീർ എന്നിവരാണ് അറസ്റ്റിലായത്. അടിമാലി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.നാല് ചാക്കുകളിൽ നിന്നായി ഏകദേശം 100 കിലോ തൂക്കം വരുന്ന ചന്ദനമാണ് പിടികൂടിയത്.

വാഹനത്തിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇന്നലെ വൈകിട്ട് ആറ് മണിയോടെ അടിമാലി ട്രാഫിക് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. കൈ കാണിച്ചപ്പോൾ സംഘം വാഹനം നിർത്താതെ കടന്നു കളയുകയായിരുന്നു. തുടർന്ന് അടിമാലി പോലീസ് സെൻട്രൽ ജംഗ്ഷനിൽ വച്ച് വാഹനം പിടികൂടി. എന്നാൽ ഇവിടെ നിന്നും കടന്നു കളഞ്ഞ പ്രതികൾ ബസ് സ്റ്റാൻഡിലൂടെ കയറി ബാർ ഹോട്ടലിൽ പ്രവേശിച്ചു.

വാഹനം പിന്തുടർന്നെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറയൂരിൽ നിന്നുള്ള ഹനീഫ എന്നയാൾ മൂന്നാറിൽ വച്ച് ചന്ദനം കൈമാറുകയായിരുന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.

See also  ഭാര്യയെ വിറക് കൊളളികൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article