കെ എസ് ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി ഇന്ന് പരിഗണിക്കും

Written by Taniniram1

Published on:

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി ഇന്ന് പരിഗണിക്കും. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികൾ നൽകിയ ഹർജി പരിഗണിക്കുന്നത്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി കെ വി ബെന്നിയാണ് അന്വേഷണം നടത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിക്കേണ്ടത് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറാണെന്നും ഡി.വൈ.എസ്.പിക്ക് ഇതിന് അധികാരമില്ലെന്നുമാണ് പ്രതികൾ ഉന്നയിക്കുന്ന വാദം.

See also  പോക്സോ കേസിൽ യുവാവിന് 10 വർഷം തടവും നാൽപതിനായിരം രൂപ പിഴയും

Related News

Related News

Leave a Comment