പുനലൂർ: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. കരവാളൂർ വെഞ്ചേമ്പ് വാഴവിളവീട്ടിൽ അനീഷ് കുമാറിന്(28) എതിരെയാണ് പുനലൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി കെ.എം. സുജ ശിക്ഷ വിധിച്ചത്.
മാസങ്ങൾക്ക് മുമ്പ് തമിഴ്നാട് പാവൂർഛത്രം റെയിൽവേ ക്രോസിലെ ഡ്യൂട്ടി വാച്ചറായ മലയാളി ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാൾ. ഈ കേസിൽ പിടിയിലായ പ്രതി തമിഴ്നാട് ജയിലിലാണ്. യുവതിയെ പീഡിപ്പിച്ച കേസിൽ വിവിധ വകുപ്പുകളിലായാണ് 15 വർഷം ശിക്ഷയും 60000 പിഴയും വിധിച്ചത്. വിവിധ വകുപ്പുകളിലെ ശിക്ഷ പ്രത്യേകമായിത്തന്നെ അനുഭവിക്കണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്.